കാര്‍മേഖങ്ങള്‍ മൂടിയ മാനത്തിനിന്നും വെള്ളിനൂല്‍ പോലെ ...
പൊഴിയുന്ന മഴയില്‍ കുതിര്‍ന്നു ഞാന്‍ നടക്കവേ ....
മഴനനഞ്ഞു നടന്നാല്‍ പനി പിടിക്കുമെന്ന ...
അമ്മതന്‍ സ്നേഹത്തിന്‍ താക്കിത് കാതില്‍ മുഴങ്ങവേ...
നാട്ടുവഴിയിലെ ചായകടയുടെ കോലായില്‍ കയറിയിരുന്നു ഞാന്‍ ...
അരി മുറുക്കും ചൂട് ചായയും മുത്തി കുടിച്ചു ....
മഴയുടെ സുകമുള്ള തണുപ്പ് നുകരവേ ... അകതാരില്‍
മഴയുടെ സംഗീതം പോലെ ഓര്‍മ്മകളുടെ പെരുമഴ പെയ്ത്തിറങ്ങുന്നു...
പുരമുകളില്‍ നിന്നും ഊര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍ നോക്കിയിരിന്നതും ...
മുറ്റത്ത് വീഴുന്ന മഴത്തുള്ളികള്‍ കുമിളകളായി രൂപം കൊള്ളുന്നതും ...
അവ ഒഴുകി മറ്റൊന്നിനോട് ചേര്‍ന്ന് വലുതായി ഒടുവില്‍ തകര്‍ന്നുടയുന്നതും ...
മഴ വെള്ളത്തിലൂടെ കടലാസ് തോണികള്‍ ഓടിച്ചതും ...
തോര്‍ന്ന മഴയില്‍ മരം ഉലുത്തി വെള്ളം വീഴ്ത്തിയതും ...
നടപാതയിലെ മഴവെള്ളം തട്ടി തെറിപ്പിച്ചു നടന്നതും ...
വഴയില കുടയായി ചൂടി മഴയത് നടന്നതും ....
കുടയില്‍ നിന്നും ഊറിവരുന്ന മഴത്തുള്ളികള്‍ മുത്തികുടിച്ചതും ....
കുടകറക്കി കുട്ടുക്കാരെ മഴവെള്ളം തെറിപ്പിച്ചതും ...
ക്ലാസ്മുറിയുടെ മൂലയില്‍ നനഞ്ഞ കുട ഉണക്കാന്‍ വെച്ചതും ...
നനഞ്ഞു ഒട്ടിയ ഉടുപ്പുമായി ക്ലാസ്മുറിയില്‍ വിറച്ചിരിന്നതും....
എല്ലാം ഓര്‍മ്മയുടെ കുളിരില്‍ എന്നും മഴപോലെ പെയ്യുന്നു ...
ദൈവത്തിന്‍റെ സ്നേഹമാണ് ഭൂവില്‍ മഴയായി പതിക്കുന്നതെന്ന് ....
കുഞ്ഞുനാളില്‍ എന്‍ അച്ഛന്‍ ഓതിയത് ഇന്നും ഓര്‍ക്കുന്നു ...
ഭൂമി മുഴുവന്‍ നിറഞ്ഞു ഒഴുക്കട്ടെ അവന്‍റെ സ്നേഹം ...
ആ സ്നേഹമഴയില്‍ എല്ലമാനസവും സ്നാനംചെയ്യപ്പെടട്ടെ ...
ആ സ്നേഹമഴയില്‍ എല്ലമാനസവും ശുദ്ധമാക്കപ്പെടട്ടെ ...

No comments:
Post a Comment