Thursday, August 23, 2012

ഓര്‍മ്മകളുടെ പെരുമഴ

            


വെള്ളിനൂല്‍ കണക്കേ പൊഴിയുന്ന
മഴയില്‍ കുതിര്‍ന്നു ഞാന്‍ നടക്കവേ
മഴനനഞാല്‍ പനിക്കുമെന്ന അമ്മതന്‍
സ്നേഹമാം താക്കിത് കാതില്‍ മുഴങ്ങവേ...
ചായകടയുടെ കോലായില്‍ കയറിയിരുന്നരി
മുറുക്കും ചൂട് ചായയും മുത്തി കുടിച്ചും
മഴയുടെ സുകമുള്ള തണുപ്പും നുകരവേ
മഴയുടെ സംഗീതം പോലെന്‍ അകതാരില്‍
ഓര്‍മ്മകളുടെ പെരുമഴ പെയ്ത്തിറങ്ങുന്നു
മഴത്തുള്ളികള്‍ ചിന്നി ചിതറി
പുരമുകളില്‍ നിന്നും ഊര്‍ന്നു വീഴുന്നതും
മുത്തുപോലേ കുഞ്ഞികുമിളകള്‍ വിടരുന്നതും
അവ ഒന്നൊന്നായി കടലാസ് വഞ്ചികള്‍ക്കൊപ്പം
ചേര്‍ന്നൊഴുകിയോടുവില്‍ തകര്‍ന്നുടയുന്നതും
വഴയില കുടയുമായി നടന്നതും
കുടയില്‍ നിന്നും ഊറിവരുന്ന
മഴത്തുള്ളികള്‍ മുത്തികുടിച്ചതും
കുടകറക്കി വെള്ളം തെറിപ്പിച്ചതും
നടപാതയിലെ മഴവെള്ളം തട്ടിതെറിപ്പിച്ചതും
നനഞ്ഞു ഒട്ടിയ ഉടുപ്പുമായി
ക്ലാസ്മുറിയില്‍ വിറച്ചിരിന്നതും...
മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍
ചുരുണ്ട് കൂടി കിടന്നുറങ്ങിയതും
ദൈവസ്നേഹമാണ് ഭൂവില്‍ മഴയായി
പൊഴിയുന്നതെന്ന് ...എന്‍ അച്ഛന്‍
ഓതിയത് ഇന്നും ഓര്‍ക്കുന്നു
ഭൂമി മുഴുവന്‍ നിറയട്ടെ ആ നറുസ്നേഹം
ആ സ്നേഹമഴയില്‍
എല്ലാ മനവും സ്നാനംചെയ്യപ്പെടട്ടെ .
എല്ലാ മനവും ശുദ്ധമാക്കപ്പെടട്ടെ ....

Saturday, August 18, 2012

യാത്ര


ഒരു നാള്‍ എനിക്കും
മടങ്ങേണം
എന്‍ പൂര്‍വികര്‍ ഉറങ്ങുന്ന
മണ്ണിലേക്ക്
ഇനിയും കാലം എത്ര
ബാക്കിയെന്നു അറിയില്ല
ഒരു മോഹം മാത്രം
പിന്നിട്ട
വഴികളില്‍ എല്ലാം
മനസാല്‍
ഒരു യാത്ര പോകേണം
ഒരു പിടി
പൂക്കളുമായി
നിറഞ്ഞ നന്ദിയോടെ ....

Monday, August 13, 2012

Wednesday, August 8, 2012

കണ്ണുനീര്‍



 നെഞ്ചില്‍ കുരുങ്ങിയ തേങ്ങലുകള്‍
വദനം ഉരുളിമ പടര്‍ത്തുമ്പോള്‍ .....
മനസ്സില്‍ പടരും നൊമ്പരത്തെ
നയനങ്ങല്‍ ഈറനാല്‍ മൂടുമ്പോള്‍ ....  

നാദമായി ഉയരുന്ന തേങ്ങലില്‍
കണ്‍പീലികള്‍ കുതിര്‍ത്തൊരാ ...  കണ്ണുനീര്‍ ....
മൂകമായി കവിള്‍ തടങ്ങളിലൂടെ                                 
പുഴപോലെ ഒഴുകുന്നു ശാന്തമായി  ......

Monday, July 30, 2012

മഴത്തുള്ളികള്‍





കാര്‍മേഖങ്ങള്‍ മൂടിയ മാനത്തിനിന്നും വെള്ളിനൂല്‍ പോലെ ...
പൊഴിയുന്ന മഴയില്‍ കുതിര്‍ന്നു ഞാന്‍ നടക്കവേ ....
മഴനനഞ്ഞു നടന്നാല്‍ പനി പിടിക്കുമെന്ന ...
അമ്മതന്‍ സ്നേഹത്തിന്‍ താക്കിത് കാതില്‍ മുഴങ്ങവേ... 
നാട്ടുവഴിയിലെ ചായകടയുടെ കോലായില്‍ കയറിയിരുന്നു ഞാന്‍  ...
അരി മുറുക്കും ചൂട് ചായയും മുത്തി കുടിച്ചു .... 
മഴയുടെ സുകമുള്ള തണുപ്പ് നുകരവേ  ... അകതാരില്‍    
മഴയുടെ സംഗീതം പോലെ ഓര്‍മ്മകളുടെ പെരുമഴ പെയ്ത്തിറങ്ങുന്നു... 


പുരമുകളില്‍ നിന്നും ഊര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍ നോക്കിയിരിന്നതും ...
മുറ്റത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ കുമിളകളായി രൂപം കൊള്ളുന്നതും ...
അവ ഒഴുകി മറ്റൊന്നിനോട് ചേര്‍ന്ന് വലുതായി ഒടുവില്‍ തകര്‍ന്നുടയുന്നതും ...
മഴ വെള്ളത്തിലൂടെ കടലാസ് തോണികള്‍ ഓടിച്ചതും ...
തോര്‍ന്ന മഴയില്‍ മരം ഉലുത്തി വെള്ളം വീഴ്ത്തിയതും ...
നടപാതയിലെ മഴവെള്ളം തട്ടി തെറിപ്പിച്ചു നടന്നതും ...
വഴയില കുടയായി ചൂടി മഴയത് നടന്നതും ....
കുടയില്‍ നിന്നും ഊറിവരുന്ന മഴത്തുള്ളികള്‍ മുത്തികുടിച്ചതും ....
കുടകറക്കി കുട്ടുക്കാരെ മഴവെള്ളം തെറിപ്പിച്ചതും ...
ക്ലാസ്മുറിയുടെ മൂലയില്‍ നനഞ്ഞ കുട ഉണക്കാന്‍ വെച്ചതും ...
നനഞ്ഞു ഒട്ടിയ ഉടുപ്പുമായി ക്ലാസ്മുറിയില്‍ വിറച്ചിരിന്നതും....
എല്ലാം ഓര്‍മ്മയുടെ കുളിരില്‍ എന്നും മഴപോലെ പെയ്യുന്നു ...


ദൈവത്തിന്‍റെ സ്നേഹമാണ് ഭൂവില്‍ മഴയായി പതിക്കുന്നതെന്ന് ....
കുഞ്ഞുനാളില്‍ എന്‍ അച്ഛന്‍ ഓതിയത് ഇന്നും ഓര്‍ക്കുന്നു ...
ഭൂമി മുഴുവന്‍ നിറഞ്ഞു ഒഴുക്കട്ടെ അവന്‍റെ സ്നേഹം ...
ആ സ്നേഹമഴയില്‍ എല്ലമാനസവും സ്നാനംചെയ്യപ്പെടട്ടെ  ...
ആ സ്നേഹമഴയില്‍ എല്ലമാനസവും ശുദ്ധമാക്കപ്പെടട്ടെ ...

Tuesday, May 29, 2012

സ്നേഹപൂക്കള്‍



സ്നേഹപൂക്കള്‍

സ്നേഹത്തിന്‍റെ സ്വന്തം നാട്ടില്‍
സ്നേഹം നഷ്ടമായി എന്ന്
പറയാനാകില്ല
പക്ഷെ .....
ആരൊക്കെയോ സ്നേഹം
നഷ്ട്ടപ്പെടുത്താന്‍
ശ്രമം നടത്തുന്നു ....
വടിവാളുകളും ബോംബുകളും
ഏന്തിയ കൈയില്‍ ആര് നല്‍ക്കും സ്നേഹപൂക്കള്‍
ഞാനോ നീയോ എന്ന് മടിച്ചു നില്‍ക്കാതെ
നമ്മുക്ക് ഏന്താം സ്നേഹപൂക്കള്‍
നമ്മുക്ക് നല്‍ക്കാം സ്നേഹപൂക്കള്‍
സ്നേഹം വറ്റിതീരാത്ത ഹൃത്തിലും
നിണം ഒഴികിയ വീഥിയിലും...
നിണം പറന്നിറങ്ങിയ കാറ്റിലും
നാട് മുഴുവന്‍ നിറയട്ടെ സ്നേഹത്തിന്‍റെ
പൂക്കളും സൗരഭ്യവും....

ഇനി എല്ലാ നാവും പുകഴ്ത്തട്ടെ നമ്മുടെ നാട്
സ്നേഹത്തിന്‍റെ സ്വന്തം നാടെന്ന്....

Monday, May 28, 2012

അമ്മ



"അമ്മ "
നൊന്തു പെറ്റ സ്നേഹമാണാമ്മ ...
നെഞ്ചിലെ ചൂടും ത്യാഗത്തിന്‍ നോവും ...
സ്നേഹത്തിന്‍റെ പാലമൃതും നല്‍കി വളര്‍ത്തിയതാണാമ്മ...

കുഞ്ഞു വളര്‍ന്നപോള്‍ അമ്മ സന്തോഷിച്ചു ...
തനിക്ക് എന്നും തുണയാകുമെന്നു ആശിച്ചു ...
ആ ആശ വെറും ആശയായി അവശേക്ഷിക്കവേ ...
തന്‍ കുഞ്ഞിനു സന്തോഷമായി ജീവിക്കുവാന്‍ ...
വൃദ്ധ സദനത്തിന്‍ ചുവരുകളില്‍ ജീവിതം ഹോമിക്കവേ ..
തന്‍കുഞ്ഞിനു നന്മ വരുത്തണേ എന്ന പ്രാര്‍ത്ഥന മന്ത്രവുമായി .....
ഇന്നും വറ്റാത്ത സ്നേഹത്തിന്‍ പാലമൃതുമായി ...
തന്‍ കുഞ്ഞുങ്ങളില്‍ ആരെങ്കിലും ...
തന്‍റെ ചാരത്തിരിക്കുവാന്‍ കൂടെ കൂട്ടുവാന്‍ വരുമെന്ന് ...
കാത്തിരിക്കുന്നു - ഇന്നും നിറമിഴിയുമായി .....അമ്മ

NB:മാതാപിതാക്കളോടുള്ള കടമകള്‍ മറക്കാതിരിക്കുക ....

Thursday, May 24, 2012

മുഖങ്ങള്‍



മുഖങ്ങള്‍

ചില മുഖങ്ങള്‍ ഞാന്‍ കണ്ടു
ചില മുഖങ്ങള്‍ എന്നെയും കണ്ടു ......
ചില മുഖങ്ങള്‍ ഞാന്‍ മനസ്സില്‍ സുക്ഷിച്ചു
ചില മുഖങ്ങള്‍ എന്നെയും മനസ്സില്‍ സുക്ഷിച്ചു ......
ചില മുഖങ്ങള്‍ ഞാന്‍ മറന്നു
ചില മുഖങ്ങള്‍ എന്നെയും മറന്നു .....
ചില മുഖങ്ങള്‍ എന്നെ മാടി വിളിക്കുന്നു
ചില മുഖങ്ങള്‍ ഞാന്‍ തേടി നടക്കുന്നു ....
ചില മുഖങ്ങള്‍ എന്നെ ഈറനണിയിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ നോക്കി മിഴിനനക്കുന്നു ....
ചില മുഖങ്ങള്‍ കുഞ്ഞിരി പല്ലുകാട്ടി ചിരിക്കുന്നു
ചില മുഖങ്ങള്‍ ചിരിച്ചു കഴുത്തറക്കുന്നു .....
ചില മുഖങ്ങള്‍ എന്നെ സ്നേഹപുഴയില്‍ നീരടിക്കുന്നു
ചില മുഖങ്ങള്‍ എന്നെ ദു:ഖത്തില്‍ ആഴ്ത്തുന്നു .....
ചില മുഖങ്ങള്‍ എന്നെ പേടിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ വേട്ടയാടുന്നു ....
ചില മുഖങ്ങള്‍ എന്നെ ചിന്ദിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ ചതിച്ചകലുന്നു .....

ചില മുഖങ്ങള്‍ എന്നെ പിന്‍തുടരുന്നു ......
ചില മുഖങ്ങളെ ..... ഞാനും...?

പ്രേതം



പ്രേതം

സര്‍ക്കാര്‍ ആശുപത്രിയോട്‌ ചേര്‍ന്ന് കിടക്കുന്ന ഒറ്റയടി പാതയിലുടെ ഞാന്‍ വീട്ടിലേക്കു നടന്നു.ഒരു വശത്ത് പമ്പാനദി നിശബ്ദയായി ഒഴുക്കുന്നു രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു ,എന്താണ് ഇന്നു ഇത്ര ഇരുട്ട് കറുത്ത വാവ് വല്ലതും ആണോ?

കഴിഞ്ഞ ആഴ്ചയാണ് ഇതേ ദിവസം ഒരു കോട്ടയത്തുകാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചത്,എന്‍റെ കുട്ടുക്കാര്‍ എല്ലാവരും കൂടെ ആ മ്രതദേഹം മോര്‍ചെറിയില്‍ കാണാന്‍ പോക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു ഭയം എന്നില്‍ ചുഴുന്നിറങ്ങുന്നത് ഞാനറിഞ്ഞു ,കുട്ടുക്കാരുടെ മുന്‍പില്‍ ഞാനും നിങ്ങളെപോലെ ദൈര്യശാലിയനെന്നു കാണിക്കാന്‍ വേണ്ടിയായിരിന്നു അവരുടെ കു‌ടെ അന്ന് പോയത്, ഇപ്പോള്‍ അത് വേണ്ടായിരുന്നു എന്നും തോന്നിപോക്കുന്നു ,അറിയാതെ എന്‍റെ കണ്ണുകള്‍ മോര്‍ചെറിയുടെ വരതയിലേക്ക് പാളിവീണു.കാലില്‍നിന്നു ഒരു വിറയല്‍ മുകളിലേക്ക് കയറി വരുന്നത് ഞാന്‍ അറിഞ്ഞു .വിറയലോടെ ഒരു ഭക്തിഗാനം ഉറക്കെപാടി പക്ഷെ ശബ്ദം തോണ്ടയില്‍ തന്നെ കുരുങ്ങി നിന്നു കണ്ണുകള്‍ ഉയര്‍ത്തി മെല്ലെ ഞാന്‍ മുന്നോട്ടു നോക്കി ദുരെ വഴിയുടെ നടുവില്‍ ഒരു ചെറിയ വെളിച്ചം അത് എന്‍റെ നേര്‍ക്ക് അടുക്കുന്ന പോലെ ദുര്മരണമടഞ്ഞവരുടെ പ്രേതം തീയുടെ രൂപത്തില്‍ വരുമെന്നു ആരോ പറഞ്ഞത് സത്യമായിക്കരുതേ ഞാന്‍ കണ്‍ട വെള്ളിച്ചത്തിലേക്ക് തന്നെ നോക്കി നിന്നു അത് കുറെ കൂടെ എന്‍റെ അടുത്തേക്ക് നീങ്ങുന്ന പോലെ പിന്നെ പുറകോട്ടു പോക്കുന്നു ഞാന്‍ പേടിയോടെ അടുത്തേക്ക് നടന്നു ചെന്നു ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു മുടി അഴിച്ചിട്ട ഒരു പെണ്‍ രൂപം നിലത്തു ഇരിക്കുന്നു എന്‍റെ കാലുകള്‍ ചലിക്കുന്നില്ല ആ രൂപം എന്‍റെ നേരെ നിവര്‍ന്നു നിന്നു -

ജാനുവമ്മ -അയല്‍വീട്ടിലെ ജാനുവമ്മ-കയ്യില്‍ ഇരുന്ന മണ്ണെണ്ണ വിളക്ക് എന്‍റെ നേരെ നീക്കി പിടിച്ചിട്ടു പറഞ്ഞു മോനയിരിന്നോ...

എന്‍റെ കമ്മല്‍ ആറ്റില്‍ കുളികഴിഞ്ഞു വന്നപ്പോള്‍ കാണുന്നില്ല .
കമ്മല്‍ തപ്പിനടക്കുവാ ഞാന്‍
അപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് എന്നെ പേടിപ്പിച്ച വെളിച്ച-പ്രേതം കമ്മലിനായി തിരയുന്ന ഈ മണ്ണെണ്ണ വിളക്കയിരുന്നു എന്ന്‌
വിളക്കുമായി മുന്നോട്ടും പിന്നോട്ട് കുനിഞ്ഞുനടന്നു കമ്മല്‍ തിരയുന്ന ജാനുവമ്മയെ ഒരു ചിരിയോടെ നോക്കി ഞാന്‍ നടന്നു നീങ്ങി ....

എന്തിനു നീ വന്നു ...?

" എന്തിനു നീ വന്നു "

ഇരുളടഞ്ഞ എന്‍ ജീവിതത്തിലേക്ക്
എന്തിനു നീ വന്നു .....
എന്നെ ഇത്രമേല്‍ സ്നേഹിക്കാന്‍
എന്തിനു നീ വന്നു .....
എന്നെ നേര്‍ വഴികളിലുടെ നടത്താന്‍
എന്തിനു നീ വന്നു .....
എന്നെ സ്നേഹപുഴയിലേക്ക് നീരാടിക്കുവാന്‍
എന്തിനു നീ വന്നു .....
നീ എന്നിലേക്ക്‌ വന്നില്ലായിരുന്നെങ്കില്‍ എന്തായി തീരുമായിരുന്നു എന്‍ ജന്മം
അറിയില്ല ഇന്നും അറിയില്ല .....

തുമ്പികള്‍



" തുമ്പികള്‍ "

തുമ്പികളുടെ പിന്നാലെ അലഞ്ഞു നടന്നു ആ നല്ല കാലം ...

പല തരത്തിലുള്ള തുമ്പികളെ പിടിച്ചു നടന്ന ആ നല്ല കാലം ...

തുമ്പിയുടെ വാലില്‍ നൂല് കെട്ടി പട്ടം പറത്തിയതും ...

തുമ്പിയെ കൊണ്ടു കല്ല്‌ എടുപ്പിച്ചതും ...

തുമ്പിക്ക് ചേബിലയുടെ നീര് കള്ള്ന്നു പറഞ്ഞു കുടിപ്പിച്ചതും ...

എല്ലാം ഓര്‍മ്മയില്‍ ഒരു കുളിരായി നിറഞ്ഞു നില്‍ക്കുന്നു ...

ഇന്ന് എവിടെ പോയി എന്‍റെ ആ തുമ്പികള്‍....
തുമ്പികള്‍ എന്നില്‍ നിന്ന് മറഞ്ഞതോ ...
അതോ ...
ഞാന്‍ തുമ്പികളെ കാണാത്തതോ ..?