Thursday, August 23, 2012

ഓര്‍മ്മകളുടെ പെരുമഴ

            


വെള്ളിനൂല്‍ കണക്കേ പൊഴിയുന്ന
മഴയില്‍ കുതിര്‍ന്നു ഞാന്‍ നടക്കവേ
മഴനനഞാല്‍ പനിക്കുമെന്ന അമ്മതന്‍
സ്നേഹമാം താക്കിത് കാതില്‍ മുഴങ്ങവേ...
ചായകടയുടെ കോലായില്‍ കയറിയിരുന്നരി
മുറുക്കും ചൂട് ചായയും മുത്തി കുടിച്ചും
മഴയുടെ സുകമുള്ള തണുപ്പും നുകരവേ
മഴയുടെ സംഗീതം പോലെന്‍ അകതാരില്‍
ഓര്‍മ്മകളുടെ പെരുമഴ പെയ്ത്തിറങ്ങുന്നു
മഴത്തുള്ളികള്‍ ചിന്നി ചിതറി
പുരമുകളില്‍ നിന്നും ഊര്‍ന്നു വീഴുന്നതും
മുത്തുപോലേ കുഞ്ഞികുമിളകള്‍ വിടരുന്നതും
അവ ഒന്നൊന്നായി കടലാസ് വഞ്ചികള്‍ക്കൊപ്പം
ചേര്‍ന്നൊഴുകിയോടുവില്‍ തകര്‍ന്നുടയുന്നതും
വഴയില കുടയുമായി നടന്നതും
കുടയില്‍ നിന്നും ഊറിവരുന്ന
മഴത്തുള്ളികള്‍ മുത്തികുടിച്ചതും
കുടകറക്കി വെള്ളം തെറിപ്പിച്ചതും
നടപാതയിലെ മഴവെള്ളം തട്ടിതെറിപ്പിച്ചതും
നനഞ്ഞു ഒട്ടിയ ഉടുപ്പുമായി
ക്ലാസ്മുറിയില്‍ വിറച്ചിരിന്നതും...
മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍
ചുരുണ്ട് കൂടി കിടന്നുറങ്ങിയതും
ദൈവസ്നേഹമാണ് ഭൂവില്‍ മഴയായി
പൊഴിയുന്നതെന്ന് ...എന്‍ അച്ഛന്‍
ഓതിയത് ഇന്നും ഓര്‍ക്കുന്നു
ഭൂമി മുഴുവന്‍ നിറയട്ടെ ആ നറുസ്നേഹം
ആ സ്നേഹമഴയില്‍
എല്ലാ മനവും സ്നാനംചെയ്യപ്പെടട്ടെ .
എല്ലാ മനവും ശുദ്ധമാക്കപ്പെടട്ടെ ....

Saturday, August 18, 2012

യാത്ര


ഒരു നാള്‍ എനിക്കും
മടങ്ങേണം
എന്‍ പൂര്‍വികര്‍ ഉറങ്ങുന്ന
മണ്ണിലേക്ക്
ഇനിയും കാലം എത്ര
ബാക്കിയെന്നു അറിയില്ല
ഒരു മോഹം മാത്രം
പിന്നിട്ട
വഴികളില്‍ എല്ലാം
മനസാല്‍
ഒരു യാത്ര പോകേണം
ഒരു പിടി
പൂക്കളുമായി
നിറഞ്ഞ നന്ദിയോടെ ....

Monday, August 13, 2012

Wednesday, August 8, 2012

കണ്ണുനീര്‍



 നെഞ്ചില്‍ കുരുങ്ങിയ തേങ്ങലുകള്‍
വദനം ഉരുളിമ പടര്‍ത്തുമ്പോള്‍ .....
മനസ്സില്‍ പടരും നൊമ്പരത്തെ
നയനങ്ങല്‍ ഈറനാല്‍ മൂടുമ്പോള്‍ ....  

നാദമായി ഉയരുന്ന തേങ്ങലില്‍
കണ്‍പീലികള്‍ കുതിര്‍ത്തൊരാ ...  കണ്ണുനീര്‍ ....
മൂകമായി കവിള്‍ തടങ്ങളിലൂടെ                                 
പുഴപോലെ ഒഴുകുന്നു ശാന്തമായി  ......

Monday, July 30, 2012

മഴത്തുള്ളികള്‍





കാര്‍മേഖങ്ങള്‍ മൂടിയ മാനത്തിനിന്നും വെള്ളിനൂല്‍ പോലെ ...
പൊഴിയുന്ന മഴയില്‍ കുതിര്‍ന്നു ഞാന്‍ നടക്കവേ ....
മഴനനഞ്ഞു നടന്നാല്‍ പനി പിടിക്കുമെന്ന ...
അമ്മതന്‍ സ്നേഹത്തിന്‍ താക്കിത് കാതില്‍ മുഴങ്ങവേ... 
നാട്ടുവഴിയിലെ ചായകടയുടെ കോലായില്‍ കയറിയിരുന്നു ഞാന്‍  ...
അരി മുറുക്കും ചൂട് ചായയും മുത്തി കുടിച്ചു .... 
മഴയുടെ സുകമുള്ള തണുപ്പ് നുകരവേ  ... അകതാരില്‍    
മഴയുടെ സംഗീതം പോലെ ഓര്‍മ്മകളുടെ പെരുമഴ പെയ്ത്തിറങ്ങുന്നു... 


പുരമുകളില്‍ നിന്നും ഊര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍ നോക്കിയിരിന്നതും ...
മുറ്റത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ കുമിളകളായി രൂപം കൊള്ളുന്നതും ...
അവ ഒഴുകി മറ്റൊന്നിനോട് ചേര്‍ന്ന് വലുതായി ഒടുവില്‍ തകര്‍ന്നുടയുന്നതും ...
മഴ വെള്ളത്തിലൂടെ കടലാസ് തോണികള്‍ ഓടിച്ചതും ...
തോര്‍ന്ന മഴയില്‍ മരം ഉലുത്തി വെള്ളം വീഴ്ത്തിയതും ...
നടപാതയിലെ മഴവെള്ളം തട്ടി തെറിപ്പിച്ചു നടന്നതും ...
വഴയില കുടയായി ചൂടി മഴയത് നടന്നതും ....
കുടയില്‍ നിന്നും ഊറിവരുന്ന മഴത്തുള്ളികള്‍ മുത്തികുടിച്ചതും ....
കുടകറക്കി കുട്ടുക്കാരെ മഴവെള്ളം തെറിപ്പിച്ചതും ...
ക്ലാസ്മുറിയുടെ മൂലയില്‍ നനഞ്ഞ കുട ഉണക്കാന്‍ വെച്ചതും ...
നനഞ്ഞു ഒട്ടിയ ഉടുപ്പുമായി ക്ലാസ്മുറിയില്‍ വിറച്ചിരിന്നതും....
എല്ലാം ഓര്‍മ്മയുടെ കുളിരില്‍ എന്നും മഴപോലെ പെയ്യുന്നു ...


ദൈവത്തിന്‍റെ സ്നേഹമാണ് ഭൂവില്‍ മഴയായി പതിക്കുന്നതെന്ന് ....
കുഞ്ഞുനാളില്‍ എന്‍ അച്ഛന്‍ ഓതിയത് ഇന്നും ഓര്‍ക്കുന്നു ...
ഭൂമി മുഴുവന്‍ നിറഞ്ഞു ഒഴുക്കട്ടെ അവന്‍റെ സ്നേഹം ...
ആ സ്നേഹമഴയില്‍ എല്ലമാനസവും സ്നാനംചെയ്യപ്പെടട്ടെ  ...
ആ സ്നേഹമഴയില്‍ എല്ലമാനസവും ശുദ്ധമാക്കപ്പെടട്ടെ ...

Tuesday, May 29, 2012

സ്നേഹപൂക്കള്‍



സ്നേഹപൂക്കള്‍

സ്നേഹത്തിന്‍റെ സ്വന്തം നാട്ടില്‍
സ്നേഹം നഷ്ടമായി എന്ന്
പറയാനാകില്ല
പക്ഷെ .....
ആരൊക്കെയോ സ്നേഹം
നഷ്ട്ടപ്പെടുത്താന്‍
ശ്രമം നടത്തുന്നു ....
വടിവാളുകളും ബോംബുകളും
ഏന്തിയ കൈയില്‍ ആര് നല്‍ക്കും സ്നേഹപൂക്കള്‍
ഞാനോ നീയോ എന്ന് മടിച്ചു നില്‍ക്കാതെ
നമ്മുക്ക് ഏന്താം സ്നേഹപൂക്കള്‍
നമ്മുക്ക് നല്‍ക്കാം സ്നേഹപൂക്കള്‍
സ്നേഹം വറ്റിതീരാത്ത ഹൃത്തിലും
നിണം ഒഴികിയ വീഥിയിലും...
നിണം പറന്നിറങ്ങിയ കാറ്റിലും
നാട് മുഴുവന്‍ നിറയട്ടെ സ്നേഹത്തിന്‍റെ
പൂക്കളും സൗരഭ്യവും....

ഇനി എല്ലാ നാവും പുകഴ്ത്തട്ടെ നമ്മുടെ നാട്
സ്നേഹത്തിന്‍റെ സ്വന്തം നാടെന്ന്....

Monday, May 28, 2012

അമ്മ



"അമ്മ "
നൊന്തു പെറ്റ സ്നേഹമാണാമ്മ ...
നെഞ്ചിലെ ചൂടും ത്യാഗത്തിന്‍ നോവും ...
സ്നേഹത്തിന്‍റെ പാലമൃതും നല്‍കി വളര്‍ത്തിയതാണാമ്മ...

കുഞ്ഞു വളര്‍ന്നപോള്‍ അമ്മ സന്തോഷിച്ചു ...
തനിക്ക് എന്നും തുണയാകുമെന്നു ആശിച്ചു ...
ആ ആശ വെറും ആശയായി അവശേക്ഷിക്കവേ ...
തന്‍ കുഞ്ഞിനു സന്തോഷമായി ജീവിക്കുവാന്‍ ...
വൃദ്ധ സദനത്തിന്‍ ചുവരുകളില്‍ ജീവിതം ഹോമിക്കവേ ..
തന്‍കുഞ്ഞിനു നന്മ വരുത്തണേ എന്ന പ്രാര്‍ത്ഥന മന്ത്രവുമായി .....
ഇന്നും വറ്റാത്ത സ്നേഹത്തിന്‍ പാലമൃതുമായി ...
തന്‍ കുഞ്ഞുങ്ങളില്‍ ആരെങ്കിലും ...
തന്‍റെ ചാരത്തിരിക്കുവാന്‍ കൂടെ കൂട്ടുവാന്‍ വരുമെന്ന് ...
കാത്തിരിക്കുന്നു - ഇന്നും നിറമിഴിയുമായി .....അമ്മ

NB:മാതാപിതാക്കളോടുള്ള കടമകള്‍ മറക്കാതിരിക്കുക ....