തുമ്പികളുടെ പിന്നാലെ അലഞ്ഞു നടന്നു ആ നല്ല കാലം ...
പല തരത്തിലുള്ള തുമ്പികളെ പിടിച്ചു നടന്ന ആ നല്ല കാലം ...
തുമ്പിയുടെ വാലില്‍ നൂല് കെട്ടി പട്ടം പറത്തിയതും ...
തുമ്പിയെ കൊണ്ടു കല്ല് എടുപ്പിച്ചതും ...
തുമ്പിക്ക് ചേബിലയുടെ നീര് കള്ള്ന്നു പറഞ്ഞു കുടിപ്പിച്ചതും ...
എല്ലാം ഓര്‍മ്മയില്‍ ഒരു കുളിരായി നിറഞ്ഞു നില്‍ക്കുന്നു ...
ഇന്ന് എവിടെ പോയി എന്‍റെ ആ തുമ്പികള്‍....
തുമ്പികള്‍ എന്നില്‍ നിന്ന് മറഞ്ഞതോ ...
അതോ ...
ഞാന്‍ തുമ്പികളെ കാണാത്തതോ ..?

No comments:
Post a Comment