മുഖങ്ങള്‍
ചില മുഖങ്ങള്‍ ഞാന്‍ കണ്ടു
ചില മുഖങ്ങള്‍ എന്നെയും കണ്ടു ......
ചില മുഖങ്ങള്‍ ഞാന്‍ മനസ്സില്‍ സുക്ഷിച്ചു
ചില മുഖങ്ങള്‍ എന്നെയും മനസ്സില്‍ സുക്ഷിച്ചു ......
ചില മുഖങ്ങള്‍ ഞാന്‍ മറന്നു
ചില മുഖങ്ങള്‍ എന്നെയും മറന്നു .....
ചില മുഖങ്ങള്‍ എന്നെ മാടി വിളിക്കുന്നു
ചില മുഖങ്ങള്‍ ഞാന്‍ തേടി നടക്കുന്നു ....
ചില മുഖങ്ങള്‍ എന്നെ ഈറനണിയിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ നോക്കി മിഴിനനക്കുന്നു ....
ചില മുഖങ്ങള്‍ കുഞ്ഞിരി പല്ലുകാട്ടി ചിരിക്കുന്നു
ചില മുഖങ്ങള്‍ ചിരിച്ചു കഴുത്തറക്കുന്നു .....
ചില മുഖങ്ങള്‍ എന്നെ സ്നേഹപുഴയില്‍ നീരടിക്കുന്നു
ചില മുഖങ്ങള്‍ എന്നെ ദു:ഖത്തില്‍ ആഴ്ത്തുന്നു .....
ചില മുഖങ്ങള്‍ എന്നെ പേടിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ വേട്ടയാടുന്നു ....
ചില മുഖങ്ങള്‍ എന്നെ ചിന്ദിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ ചതിച്ചകലുന്നു .....
ചില മുഖങ്ങള്‍ എന്നെ പിന്‍തുടരുന്നു ......
ചില മുഖങ്ങളെ ..... ഞാനും...?

No comments:
Post a Comment